Kerala
യാമിനി പരാതി നല്‍കിയിട്ടില്ല:മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.യാമിനിയുടെ വാക്കുകള്‍ ബാഹ്യപ്രേരണമൂലമാണ്. നാല് പ്രാവശ്യം യാമിനി തന്നെ വന്ന് കണ്ടിരുന്നുവെങ്കിലും പരാതിയൊന്നും തനിക്ക് നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും യാമിനി കള്ളം പറയുന്ന വ്യക്തിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.







