Connect with us

Kerala

മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

Published

|

Last Updated

Ganesh Kumar

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു.ഘടക കക്ഷികളുമായി നടന്ന ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷ്‌കുമാര്‍ രാജിവെച്ചത്. 11.30 ഓടെ ക്ലിഫ് ഹൗസിലെത്തിയാണ് കെ.ബി ഗണേഷ്‌കുമാര്‍ രാജിക്കത്ത് കൈമാറിയത്.രാജിക്കത്ത് നാളെ ഗവര്‍ണര്‍ക്ക് കൈമാറും.രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് രാജി.അതേസമയം ഗണേഷ്‌കുമാറിന്റെ പരാതി അന്വേഷിക്കുമെന്നൂം മുഖ്യമന്ത്രി പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും രാജിക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.നേരത്തെ രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു. ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാലും പ്രശ്‌നമില്ല.അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ എല്ലാ സ്ഥാനമാനങ്ങളും ത്യജിക്കും.കുറ്റം ചെയ്യാത്ത തന്നെ ക്രൂശിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അഴിമതിരഹിതമായ ഭരണം നടത്താന്‍ ശ്രമിച്ചതാണ് താന്‍ ചെയ്ത കുറ്റം. തന്നെ താഴെയിറക്കി അഴിമതി നടത്താന്‍ ആരേയും അനുവദിക്കില്ല.മക്കള്‍ക്ക് തന്റെ സ്വത്ത് നല്‍കാന്‍ തയ്യാറാണെന്നും തനിക്കെതിരെ ബ്ലാക്ക് മൈലിംഗ് തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നേരത്തെ യാമിനി തങ്കച്ചിയുടെ വാര്‍ത്താ സമ്മേളത്തിനു ശേഷം മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയുടെ മുറിയിലെത്തി രാജി സന്നദ്ധത അറിയിച്ചിരുന്നു.ഫെബ്രുവരി 22ന് ഗണേഷിന് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകിട്ടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത തന്നെ അതിക്രൂരമായി മര്‍ദിച്ചതായും കഴിഞ്ഞ പതിനാറ് വര്‍ഷമായി താന്‍ ഗണേഷിന്റെ പീഡനം സഹിച്ച് കൊണ്ടിരിക്കുകയാണെന്നും യാമിനി തങ്കച്ചി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.