കടല്‍ കൊലക്കേസ് എന്‍ഐക്ക് വിട്ടു

Posted on: April 1, 2013 4:44 pm | Last updated: April 2, 2013 at 6:10 pm

italian-marines-fishermen-kന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍കൊലക്കേസില്‍ അന്വേഷണം എന്‍ ഐ എക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ അന്വേഷണം ഉറപ്പുവരുത്തുക എന്നതിനാണ് ഇത് എന്ന് നേരത്തെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ കേരളാ പൊലീസ് ഈ കേസന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസ് രാജ്യം ഗൗരവമായി കാണുന്നുവെന്ന ധാരണയുണ്ടാക്കാനാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ വിചാരണ അന്താരാഷ്ട്ര നിയമപ്രകാരമാണ് നടത്തേണ്ടത് എന്ന നിലപാടിലാണ് ഇറ്റലി.

കേസിന്റെ വിചാരണ എന്‍ഐഎ കോടതിയില്‍ നടത്താനും കേന്ദ്രസര്‍ക്കറിന് ആലോചനയുണ്ട്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കും. അറ്റോര്‍ണി ജനറല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് വൈകീട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും.