എറണാകുളം: മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥന്‍ വി ശശീന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ എറണാകുളം സി ജെ എം കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന സി ബി ഐയുടെ വാദം പരിഗണിച്ചാണ് കോടതി വിധി.