മാട്ടായ സെക്ടര്‍ കൊടിയേറ്റം ഇന്ന്

Posted on: April 1, 2013 12:54 pm | Last updated: April 1, 2013 at 12:54 pm

ssf logoപട്ടാമ്പി: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ അടുത്തമാസം നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മാട്ടായ സെക്ടര്‍ ഐടീം അംഗങ്ങളുടെ കൊടിയേറ്റം ഇന്ന് വൈകീട്ട് നാലുമണിക്ക് മാട്ടായസെന്ററില്‍ നടക്കും. എസ് വൈ എസ് തൃത്താല സോണ്‍ സെക്രട്ടറി അബ്ദുറസാഖ് മിസ് ബാഹി ആദ്യപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. മുപ്പത്തിയൊമ്പത് കൊടികള്‍ ഐടീം അംഗങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തും. സംഘാടക സമിതിയംഗങ്ങള്‍, സെക്ടര്‍ ഭാരവാഹികള്‍, ഡിവിഷന്‍ നേതാക്കള്‍ പങ്കെടുക്കും.