Connect with us

Kerala

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന പ്രാബല്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ റെയില്‍ യാത്രാ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. തത്കാല്‍, ടിക്കറ്റ് നിരക്ക് റദ്ദാക്കല്‍ നിരക്കുകളാണ് വര്‍ധിക്കുക. രണ്ടാം ക്ലാസ് സിറ്റിംഗ് ടിക്കറ്റിന് ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനവും മറ്റ് ക്ലാസുകളില്‍ ടിക്കറ്റ് നിരക്കിന്റെ മുപ്പത് ശതമാനവുമായി തത്കാല്‍ നിരക്ക് വര്‍ധിക്കും. ഓരോ ക്ലാസിനും ഏറ്റവും കുറഞ്ഞ, കൂടിയ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് സിറ്റിംഗ് 10-15, സ്ലീപ്പര്‍ 90-175, എ സി ചെയര്‍ കാര്‍ 100 – 200, എ സി ത്രീ ടയര്‍ 250 – 350, എസി ടു ടയറും അതിന് മുകളിലും 300-400.

സീറ്റ് ഉറപ്പായ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പത്ത് മുതല്‍ അമ്പത് രൂപ വരെ റദ്ദാക്കല്‍ നിരക്കായി ഈടാക്കും. ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റില്‍) സെക്കന്‍ഡ്- 30 (20), സ്ലീപ്പര്‍- 60 (40), എ സി ചെയര്‍കാര്‍- 90 (60), എ സി ത്രീ ടയര്‍ ഇക്കോണമി – 90 (60), എ സി ത്രീ ടയര്‍- 90 (60), ഫസ്റ്റ് ക്ലാസ്- 100 (60), എ സി ടൂ ടയര്‍- 100 (60), എ സി ഫസ്റ്റ് ക്ലാസ്- 120 (70), എക്‌സിക്യൂട്ടീവ്- 120 (70). സീറ്റ് ഉറപ്പാകാത്ത ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന ക്ലറിക്കല്‍ നിരക്കുകളിലും വര്‍ധനയുണ്ട്.

 

Latest