കോട്ടയം: കഥകളി നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം സി എം എസ് കോളജില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ 12 വരെ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
1952 മുതല്‍ 1986 വരെ സി എം എസ് കോളജില്‍ അധ്യാപകനായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാലയുടെ എറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടര്‍ ഇന്‍ ചാര്‍ജും പ്രൊഫസറുമായിരുന്നു.
കഥകളിക്കുള്ള എം കെ കെ നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. വീണപൂവ് വ്യാഖ്യാനം, സ്വപ്നവാസവദത്തംവിവര്‍ത്തനം, കല്യാണസൗഗന്ധികം, ശീതങ്കല്‍ തുള്ളല്‍ആമുഖവും വ്യാഖ്യാനവും തുടങ്ങി നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചു.
കിടങ്ങൂര്‍ വടവാമന ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയകോവിലകത്ത് അംബികയുടെയും മകനായി 1926 ഡിസംബര്‍ 10നാണ് ജനനം.