സിറാജുദ്ദീന്‍ ഫൈസി പ്രസി., സിദ്ദീഖ് സഖാഫി ജന. സെക്ര.

Posted on: March 31, 2013 9:12 am | Last updated: March 31, 2013 at 9:12 am
SHARE

പാലക്കാട്: സമസ്ത കേരള സുന്നി യുവജന സംഘം പാലക്കാട് ജില്ലാ പ്രസിഡന്റായി എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയെയും ജനറല്‍ സെക്രട്ടറിയായി എം വി സിദ്ദീഖ് സഖാഫിയെയും ട്രഷററായി പി പി മുഹമ്മദ് കുട്ടി മാസ്റ്ററെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ ഉണ്ണീന്‍കുട്ടി സഖാഫി (സംഘടനാ കാര്യ വൈസ് പ്രസി.), യു എ മുബാറക് സഖാഫി (ഭരണകാര്യ വൈസ് പ്രസി.), കെ ഉസ്മാന്‍ സഖാഫി (ദഅ്‌വാകാര്യ വൈസ് പ്രസി.), ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ക്ഷേമകാര്യ വൈസ് പ്രസി.), സുലൈമാന്‍ ചുണ്ടമ്പറ്റ (സംഘടനാകാര്യ സെക്ര.), അശ്‌റഫ് മമ്പാട് (ഭരണകാര്യ സെക്ര.), എം എ നാസര്‍ സഖാഫി (ദഅ്‌വാകാര്യ സെക്ര.), പി അലിയാര്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സെക്ര.),
സമാപന സമ്മേളനം എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍മാരായ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മാരായമംഗലം അബ്ദുര്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ ക്ലാസുകളെടുത്തു. യു എ മുബാറക് സഖാഫി, ഉമര്‍ ഫൈസി മാരായമംഗലം, മുസ്തഫ ആറ്റാശ്ശേരി, സഈദ് കൈപ്പുറം, സുലൈമാന്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി പ്രസംഗിച്ചു.