എന്‍ഡോസള്‍ഫാന്‍ പാക്കേജ്‌: 28 റോഡുകള്‍ക്ക് 45.25 കോടി അനുവദിച്ചു

Posted on: March 31, 2013 7:13 am | Last updated: March 31, 2013 at 7:13 am
SHARE

road01കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് പദ്ധതിയനുസരിച്ചു 25.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 12 റോഡുകളുടെ നിര്‍മാണത്തിനു 14.88 കോടി രൂപാ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി ഗ്രാമവികസന മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഇതിനു പുറമെ പി എം ജി എസ് വൈ പദ്ധതി പ്രകാരം 50.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 16 റോഡുകള്‍ക്ക് 30.37 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പാക്കേജ് പദ്ധതി പ്രകാരം അനുവദിച്ച റോഡുകള്‍. ബ്ലോക്ക്, റോഡിന്റെ പേര്, റോഡിന്റെ ദൈര്‍ഘ്യം, അനുവദിച്ച തുക എന്നിവ യഥാക്രമം.
കാഞ്ഞങ്ങാട് ബ്ലോക്ക്: ചാലിങ്കാല്‍-കായക്കുളം 1.23കി.മീ 59.17 ലക്ഷം, പെരിയബസാര്‍-ആയംകടവ് 2.400 കി.മീ-104.32 ലക്ഷം. പരപ്പ ബ്ലോക്ക്: കളളാര്‍-ആടകം 2.13 കി.മീ 141.28 ലക്ഷം, ഒരള കോളനി-വാകവളപ്പ് 3.01 കി.മീ 181.66 ലക്ഷം. കാഞ്ഞങ്ങാട് ബ്ലോക്ക്: കൊട്ടോടി-ഗ്രാച്ചിപ്പളള 2.14കി.മി 144.77 ലക്ഷം. കാറഡുക്ക: മൂലടുക്കം എന്‍ജീനീയറിംഗ് കോളനി-600 മീറ്റര്‍ 37.60 ലക്ഷം. ആഡൂര്‍- ചെന്നപ്പളളം 1.02 കി.മീ 77.93 ലക്ഷം. നാട്ടക്കല്ല്-ബദര്‍കേരി റോഡ് 750 മീറ്റര്‍ 50.76 ലക്ഷം. പിലാംങ്കട്ട-ജയനഗര്‍ റോഡ് 2.50 കി.മി,150.44 ലക്ഷം. മഞ്ചേശ്വരം ബ്ലോക്ക്: മണിയംമ്പാറ-ഷേണി റോഡ് 2.100 കി.മീ.113.28 ലക്ഷം. കാസര്‍കോട് ബ്ലോക്ക് സൗത്ത് ബെളളംബെട്ടു-വിദ്യാഗിരി റോഡ് 2.800കി.മി 160.84 ലക്ഷം.മുഗു-കിളിംഗാര്‍ 4.830 കി.മീ 265.71 ലക്ഷം എന്നീ റോഡുകളാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജ് പ്രകാരം അനുവദിച്ചത്.
കാഞ്ഞങ്ങാട് ബ്ലോക്ക്: പെരിയാട്ടടുക്കം- വെളുത്തോളി കോളനി 2.67 കി.മീ 158.87 ലക്ഷം. നെല്ലിയടുക്കം- എരോല്‍കുണ്ട് 850 മീറ്റര്‍ 60.35 ലക്ഷം. പെരിയ പ്ലാന്റേഷന്‍- തണ്ണോട്ട് 1.50 കി.മീ,86.89 ലക്ഷം. മൂന്നാംമൈല്‍- പെരിയ 4.50കി.മീ 278.79 ലക്ഷം. ബങ്കളം-പച്ചകുണ്ട് 2.310 കി.മീ 160.41 ലക്ഷം. പരപ്പ ബ്ലോക്ക്: കനകപ്പളളി- ഏരംചിറ്റ 1.85 കി.മീ 107.19 ലക്ഷം, മാങ്ങോട്- മാവുളളാല്‍ 2.07 കി.മീ 116.16 ലക്ഷം സുവര്‍ണ്ണവല്ലി -കണിയാട 5കി.മീ 259.55 ലക്ഷം. കാറഡുക്ക ബ്ലോക്ക്: പളളത്തിങ്കാല്‍-ചിക്കോക്കയം 5.100 കി.മീ, 321.07 ലക്ഷം, പടുപ്പ്- കാവുംങ്കാല്‍ 5.43 കി.മീ 384.71 ലക്ഷം. മഞ്ചേശ്വരം ബ്ലോക്ക്: മഞ്ചേശ്വരം -പാവൂര്‍ 5.70 കി.മീ 296.83 ലക്ഷം.
നീലേശ്വരം ബ്ലോക്ക്: ഓരിമുക്ക് -ഏഴിമല 5.31 കി.മീ. 293.39 ലക്ഷം, കാസര്‍കോട് ബ്ലോക്ക്: ആരംന്തോട്- കൊല്ലങ്കാന 1.60 കി.മീ 111.17 ലക്ഷം മധൂര്‍- പട്ടഌ2.61 കി.മീ,140.75 ലക്ഷം, മഞ്ചക്കല്‍-ബെളളിപ്പാടി 2.01 കി.മീ 140.15 ലക്ഷം, ബൈക്കുഞ്ചെ-പളളം 2 കി.മീ.120.97 ലക്ഷം എന്നീ റോഡുകളാണ് പി എം ജി എസ് വൈ പദ്ധതി പ്രകാരം അനുവദിച്ചത്.