എസ് എം എ മേഖലാ സമ്മേളനങ്ങള്‍ ഇന്ന്

Posted on: March 31, 2013 2:14 am | Last updated: March 31, 2013 at 2:14 am
SHARE

കല്‍പ്പറ്റ: മഹല്ല് ഉണരുന്നു എന്ന ശീര്‍ഷകത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍(എസ് എം എ) ഇന്ന് ജില്ലയിലെ മൂന്നു മേഖലകളില്‍ സമ്മേളനങ്ങള്‍ നടത്തും.
വൈത്തിരി മേഖലാ സമ്മേളനം രാവിലെ 10ന് കോട്ടനാട് സുബുലുല്‍ ഹുദ സുന്നീ മദ്‌റസയില്‍ എസ് എം എ ജില്ലാ സെക്രട്ടറി സൈതലവി കമ്പളക്കാട് ഉദ്ഘാടനം ചെയ്യും. എസ് ജെ എം ജില്ലാ സെക്രട്ടറി സിദ്ദീഖ് മദനി മേപ്പാടി അധ്യക്ഷത വഹിക്കും. കീലത്ത് മുഹമ്മദ് മാസ്റ്ററും,ഇ യഅ്ക്കൂബ് ഫൈസിയും വിഷയാവതരണം നടത്തും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ മദ്‌റസാ ദിന ഫണ്ട് ഏറ്റുവാങ്ങും. വി എം കോയ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജമാല്‍ വൈത്തിരി, കെ വി ഇബ്‌റാഹീം സഖാഫി,അലവി സഅദി, സി ഹംസ മുസ്‌ലിയാര്‍ സംബന്ധിക്കും. എ പി റഷീദ് സ്വാഗതവും മുഹമ്മദലി ചുണ്ട നന്ദിയും പറയും.
മീനങ്ങാടി മേഖലാ സമ്മേളനം മീനങ്ങാടി മര്‍കസുല്‍ഹുദാ സെന്ററില്‍ ഉച്ചക്ക് 12ന് എസ് എം എ ജല്ലാ വൈസ് പ്രസിഡന്റ് പി ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീര്‍ ജിഫ്‌രി അധ്യക്ഷത വഹിക്കും. ഇ യഅ്ക്കൂബ് ഫൈസി, വി എം കോയമാസ്റ്റര്‍ വിഷയം അവതരിപ്പിക്കും. എ പി ഇസ്മാഈല്‍ സഖഫി റിപ്പണ്‍, അലി മുസ്‌ലിയാര്‍ വെട്ടത്തൂര്‍, മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഖലീല്‍ തങ്ങള്‍ ഫണ്ട് ഏറ്റു വാങ്ങും.
ഉമര്‍ സഖാഫി പാക്കണ സ്വാഗതവും എം സി മുഹമ്മദ് നന്ദിയും പറയും. തരുവണ മേഖലാ സമ്മേളനം വൈകിട്ട് മൂന്നിന് ദ്വാരക ഖാദിരിയ്യ മദ്‌റസയില്‍ നടക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മദനിഅധ്യക്ഷത വഹിക്കും.സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യും. കെ സി സൈദ് ബാഖവി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ വിഷയം അവതരിപ്പിക്കും. മുഹമ്മദലി മാസ്റ്റര്‍,നാസര്‍ മാസ്റ്റര്‍ തരുവണ തുടങ്ങിയവര്‍ സംബന്ധിക്കും. ഖലീല്‍ തങ്ങള്‍ ഫണ്ട് ഏറ്റു വാങ്ങും. കെ പി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും പി കെ അസൈനാര്‍ സഅദി നന്ദിയും പറയും.
സമ്മേളനങ്ങളില്‍ എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ ഭാരവഹികള്‍ സംബന്ധിക്കും. വിവിധ സ്ഥലങ്ങളിലെ സമ്മേളനങ്ങളില്‍ മഹല്ല്-സ്ഥാപന ഭാരവാഹികള്‍, റീജ്യനല്‍- ജില്ലാ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കണം. സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.