എസ് പി തെരെഞ്ഞെടുപ്പോടെ നാമാവശേഷമാവും: കേന്ദ്രമന്ത്രി ബേനിപ്രസാദ്

Posted on: March 30, 2013 6:53 pm | Last updated: March 30, 2013 at 6:56 pm
SHARE

Beni-Prasad-Verma_0

ബലരാംപൂര്‍: അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി നാലില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കില്ലെന്ന് കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ. ഉത്തര്‍പ്രദേശില്‍ തെരെഞ്ഞെടുപ്പില്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പിന് ശേഷം എസ് പിയുടെ മരണാനന്തര ചടങ്ങ് നടത്തേണ്ടിവരുമെന്നും ബേനിപ്രസാദ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഒന്നുമല്ല എന്ന രീതിയിലുള്ള സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എസ് പി യില്‍ നിന്നുണ്ടായത്. ഇതിനിടയിലാണ് ബേനിപ്രസാദിന്റെ പ്രസ്താവന.

അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ് പി രംഗത്തെത്തി. ആഷേപകരമായ പ്രസ്താവനക്ക് കോണ്‍ഗ്രസ് ദുഃഖിക്കേണ്ടിവരുമെന്ന് എസ് പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബേനിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
കുറച്ചുദിവസം മുമ്പ് മുലായം സിംഗ് യാദവ് ഭീകരവാദിയാണെന്ന് പറഞ്ഞ് ബേനിപ്രസാദ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിരുന്നു.