നിതാഖാത്ത്: എംബസി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി

Posted on: March 30, 2013 11:52 am | Last updated: March 30, 2013 at 11:52 am
SHARE

തിരുവനന്തപുരം: സഊദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസി കാര്യമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റുമായും സഊദിയിലെ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. സഊദിയുമായി നമുക്ക് നല്ല ബന്ധമാണ് ഉള്ളത്. ഈ ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്രശനം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മലയാളികള്‍ വന്‍തോതില്‍ തിരിച്ചുവരുന്ന സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടോള്‍ പിരിവിന് സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാല് ദേശീയപാതകളുടെ വികസനത്തിന് ടോള്‍ പിരിവ് വേണ്ടെന്ന നിര്‍ദേശം മാത്രമാണ് കേരളം മുന്നോട്ടുവെച്ചത്. ജനരോഷം ഭയന്നതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.