ടാങ്കര്‍ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

Posted on: March 28, 2013 5:48 pm | Last updated: March 28, 2013 at 5:51 pm

കോഴിക്കോട്: മലബാറിലെ ടാങ്കര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. നാളെ മുതല്‍ ഇന്ധന വിതരണം പുന:സ്ഥാപിക്കും.കോഴിക്കോട് എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ വേതനത്തില്‍ 1750 രൂപ വര്‍ധിപ്പിച്ചു.