എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് ആലപ്പുഴ ഹാശിമിയ്യ:യില്‍

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:15 am
SHARE

ആലപ്പുഴ: ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 10 മണിവരെ ആലപ്പുഴ ഹാശിമിയ്യ:യില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് ബാദ്ഷാ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനം സുപ്രിം കൗണ്‍സില്‍ അംഗം എം എം ഹനീഫ് മൗലവി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പി കെ ബാവാദാരിമി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. ജില്ലാകൗണ്‍സില്‍ അംഗങ്ങള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.