വികസന ബാങ്ക് തുടങ്ങാന്‍ ബ്രിക്‌സ് ഉച്ചകോടി തീരുമാനം

Posted on: March 27, 2013 7:44 pm | Last updated: March 27, 2013 at 7:46 pm
SHARE

brics396ഡര്‍ബന്‍:ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും മാതൃകയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ വികസനബാങ്ക് തുടങ്ങാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ തീരുമാനം. ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ ഇന്നലെ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഉച്ചകോടിയുടെ സമാപനത്തില്‍ ബാങ്ക് തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും. ബാങ്ക് സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.