ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎല്‍ ബഹിഷ്‌കരിക്കണം: രണതുംഗ

Posted on: March 27, 2013 6:07 pm | Last updated: March 27, 2013 at 9:59 pm
SHARE

ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഐപിഎല്‍ ഭരണ സമിതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് രണതുഗ രംഗത്തെത്തിയത്.കരുണാനിധിയും ജയലളിതയും തമ്മിലുള്ള പ്രശ്‌നത്തിന് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വശളാവുകയാണെന്നും രണതുഗ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണതുംഗ ഇക്കാര്യം വ്യക്തമാക്കിയത്.