19ാം വാര്‍ഷിക നിറവില്‍ മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌കൂള്‍

Posted on: March 27, 2013 12:17 pm | Last updated: March 27, 2013 at 12:17 pm
SHARE

മണ്ണാര്‍ക്കാട്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌ക്കൂളിന്റെ പത്തൊമ്പതാം വാര്‍ഷികാഘോഷം പാലക്കാട് എം പി എ ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഫെയ്ത്ത് ഇന്ത്യ സ്‌ക്കൂളിനുവേണ്ടി ആവുന്നത്ര സഹായം നല്‍കുമെന്ന് രാജേഷ് പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീക്ക പറക്കോട്ടില്‍, എം. അഹമ്മദ് അഷ്‌റഫ്, പുരുഷോത്തമന്‍, ടി.കെ. അബൂബക്കര്‍, അബ്ബാസ്, ദാമോദരന്‍ നമ്പീശന്‍, സൈനുദ്ദീന്‍, കാസിം, കുഞ്ഞുമുഹമ്മദ്, രജനി, ടിജോ തോമസ്, കെ എ ചന്ദ്രശേഖരന്‍, രാജലക്ഷ്മി, ശബരി ഗ്രൂപ്പ് ഡയറക്ടര്‍ പി ശ്രീകുമാര്‍, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.