ഐ.പി.എല്‍: ചെന്നൈയില്‍ ലങ്കന്‍ താരങ്ങള്‍ കളിക്കരുത്: ജയലളിത

Posted on: March 26, 2013 2:54 pm | Last updated: March 26, 2013 at 7:34 pm
SHARE

jayalalitha1ചെന്നൈ: ഐ.പി.എല്‍ ആറാം എഡിഷനില്‍ ചെന്നൈയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ശ്രീലങ്കന്‍ കളിക്കാര്‍ കളിക്കേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഈ ആവശ്യം ഉന്നയിച്ച് ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിംങിന് കത്തയച്ചു. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ നരഹത്യയില്‍ പ്രതിഷേധിച്ചാണ് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചത്.ചെന്നൈയിലെ മല്‍സരങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയലളിതയുടെ പുതിയ നിലപാട് ബിസിസിഐ കൂടുതല്‍ കുഴപ്പത്തിലാക്കും. ഏപ്രില്‍ രണ്ടിനാണ് ഐപിഎല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നത്.