Connect with us

Kerala

കര്‍ണാടകയില്‍ വാഹനാപകടം; മൂന്ന് മലയാളി ഉള്‍പ്പെടെ അഞ്ച് മരണം

Published

|

Last Updated

ഹാസന്‍: കര്‍ണാടകയിലെ ഹാസനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് പെരളം സ്വദേശി ഹരിപ്രസാദ്, പൊങ്ങുംചാല്‍ സ്വദേശി സജി, ഭാര്യ ജെസി എന്നിവരാണ് മരിച്ചത്. ടാങ്കറുമായി ആംബുലന്‍സ് കൂട്ടിയിടിച്ചാണ് അപകടം. പുട്ടപര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. മംഗലാപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ടാങ്കര്‍. ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.