പിതാവിനെയും മകളെയും എസ് ഐ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

Posted on: March 26, 2013 11:42 am | Last updated: March 26, 2013 at 11:43 am
SHARE

നാദാപുരം: എസ് ഐ ജീവന്‍ ജോര്‍ജ് പിതാവിനെയും മകളെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കല്ലാച്ചി വലിയ പറമ്പത്ത് കുഞ്ഞമ്മദ് (50), മകള്‍ സുഹറ (20) എന്നിവരെയാണ് മര്‍ദിച്ചത്. ഇന്നലെ രാവിലെ 7.10ഓടെ യായിരുന്നു സംഭവം.
പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കുഞ്ഞമ്മദിന്റെ മകന്‍ കേസില്‍ പ്രതിയാണെന്ന് പറഞ്ഞുകൊണ്ട് രാവിലെ എസ് ഐയും സംഘവും ഇയാളുടെ വീട്ടില്‍ എത്തിയിരുന്നു. മകന്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞിട്ടും പിതാവിനെ തള്ളി മാറ്റി അകത്ത് പ്രവേശിക്കുകയും മകളെയും തള്ളുകയും ഇവരെ അസഭ്യം പറയുകയും ചെയ്തതായും പരാതുയുണ്ട്.
പരുക്കേറ്റ ഇവരെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം പോലീസ് കേസെടുത്തു.