Connect with us

National

എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 14 കിലോമീറ്റര്‍

Published

|

Last Updated

ജോധ്പൂര്‍: രാജസ്ഥാനില്‍ എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് പതിനാല് കിലോ മീറ്റര്‍. ബാര്‍മര്‍ സ്‌റ്റേഷനിലാണ് എന്‍ജിന്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. ബാര്‍മര്‍ സ്‌റ്റേഷനില്‍ നിന്ന് രാത്രി 11.00 മണിക്ക് പുറപ്പെടേണ്ട ഗുവാഹത്തി എക്‌സ്പ്രസാണ് ട്രെയിനാണ് എന്‍ജിനില്ലാതെ കിലോ മീറ്ററുകളോളം ഓടിയത്. രണ്ട് സ്റ്റേഷനുകള്‍ പിന്നിട്ടതിനു ശേഷം ട്രെയിന്‍ സ്വയം നില്‍ക്കുകയായിരുന്നു.
എന്‍ജിന്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ഓടിത്തുടങ്ങിയ ട്രെയിന്‍ നിര്‍ത്തുന്നതെങ്ങനെയെന്നറിയാതെ ഗാര്‍ഡും ലോക്കോപൈലറ്റും ആശയക്കുഴപ്പത്തിലായി. സംഭവത്തെ കുറിച്ച് വടക്കു പടിഞ്ഞാറന്‍ റെയില്‍വേ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചു.