എസ് എസ് എ കരാര്‍ അധ്യാപകരുടെ കാലാവധി നീട്ടും

Posted on: March 26, 2013 6:20 am | Last updated: March 25, 2013 at 11:50 pm
SHARE

തിരുവനന്തപുരം: കേന്ദ്രമാനവശേഷി വികസന വകുപ്പില്‍ നിന്നും ഫണ്ട് കിട്ടുന്ന മുറക്ക് സംസ്ഥാനത്ത് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ 2013-14 വര്‍ഷത്തെ നിയമനങ്ങള്‍ നടത്തുമെന്ന് വിദ്യഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. അധ്യാപകരെ കരാര്‍ മുഖനേയോ ഡെപ്യുട്ടേഷന്‍ മുഖേനയോ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഡെപ്യൂട്ടേഷനില്‍ ആളെ കിട്ടാത്തതിനാല്‍ കരാറിലാണ് നിയമിക്കുന്നത്. ഇവരുടെ കാലാവധി നീട്ടും. പദ്ധതിക്ക് കീഴിലുള്ള 1,78,201 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് 1613 അധ്യാപകരാണുള്ളത്. ഇവര്‍ക്ക് പ്രതിമാസം 10,000 രൂപ വേതനവും 500 രൂപ യാത്രാ ബത്തയും നല്‍കുന്നുണ്ട്. വേതനം 15,000 രൂപയായി വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ കേന്ദ്രമാനവിഭവ വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.