മഹാരാഷ്ട്രയില്‍ എം എന്‍ എസിന്റെ അക്രമം

Posted on: March 25, 2013 1:21 pm | Last updated: March 25, 2013 at 1:21 pm
SHARE

rajഅമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഇന്ത്യാബുള്‍സിന്റെ ഓഫീസിനു നേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരുടെ അക്രമം. മുംബൈയിലെ ഓഫീസിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമണത്തിനു പിന്നാലെയാണ് എം എന്‍ എസ് പ്രവര്‍ത്തകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടത്. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ളത്തിനും കൃഷിക്കുമുള്ള വെള്ളം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യാ ബുള്‍സ് പവര്‍പ്ലാന്റിനു നല്‍കുകയാണെന്ന എം എന്‍ എസ് നേതാവ് രാജ് താക്കറെയുടെ വിമര്‍ശത്തിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
മുംബൈയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.