സത്‌നാം സിംഗ് വധക്കേസ്; സി ബി ഐക്ക് വിടുന്നതില്‍ വിരോധമില്ല: സര്‍ക്കാര്‍

Posted on: March 23, 2013 5:13 pm | Last updated: March 23, 2013 at 5:13 pm
SHARE

satnam-singh

തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്‌നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സംഭത്തിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസിന്റെ നിയമവശങ്ങള്‍ പഠിച്ചതിന് ശേഷമാണ് ഈ തീരുമാനം.

ഈ കേസില്‍ നേരത്തെ ആറു പേരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

തലച്ചോറിനും കഴുത്തിനുമേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.