Connect with us

Wayanad

ജില്ലയിലെങ്ങും സി കെ ചന്ദ്രപ്പന്റെ സ്മരണ പുതുക്കി

Published

|

Last Updated

കല്‍പ്പറ്റ: മാന്യമായ പൊതുപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി കേരളം ആരാധനയോടെ കണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഒന്നാം ചരമവാര്‍ഷികം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. പാര്‍ട്ടി ഒഫീസുകള്‍ അലങ്കരിച്ചും ചെങ്കൊടി ഉയര്‍ത്തിയുമായിരുന്നു സഖാവ് സി കെ ചന്ദ്രപ്പന്റെ ഒരിയ്ക്കലും അണയാത്ത സ്മരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുതുക്കിയത്. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഓഫീസായ കല്‍പറ്റ എം എന്‍ സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ചെങ്കൊടി ഉയര്‍ത്തി. ബത്തേതി മണ്ഡലം കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി എസ് ജി സുകുമാരനും മാനന്തവാടി മണ്ഡലം കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി ഇ ജെ ബാബുവും രാവിലെ പതാക ഉയര്‍ത്തി. മീനങ്ങാടിയില്‍ സി എം സുധീഷും വൈത്തിരിയില്‍ എം വി ബാബുവും പുല്‍പള്ളിയില്‍ ടി ജെ ചാക്കോച്ചനും അമ്പലവയലില്‍ കെ കെ ശ്രീധരനും കേണിച്ചിറയില്‍ ടി സി ഗോപാലനും കാട്ടിക്കുളത്ത് എല്‍ സോമന്‍ നായരും കാവുമന്ദത്ത് ഷിബുപോളും മുട്ടില്‍ പാര്‍ട്ടി ഓഫീസില്‍ അമ്മാത്ത്‌വളപ്പില്‍ കൃഷ്ണകുമാറും മേപ്പാടിയില്‍ വി യൂസഫും പതാക ഉയര്‍ത്തി.
ജില്ലാതല അനുസ്മരണം മീനങ്ങാടിയില്‍ നടന്നു. എസ് എ മജീദ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം മീനങ്ങാടി ടൗണില്‍ സമാപിച്ചു. അനുസ്മരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ടി രാജു അധ്യക്ഷനായിരുന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിശ്വംഭരന്‍, എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, സി എസ് സ്റ്റാന്‍ലി, കെ കെ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സജി കാവനാക്കുടി സ്വാഗതവും മീനങ്ങാടി ലോക്കല്‍ സെക്രട്ടറി സി എം സുധീഷ് നന്ദിയും പറഞ്ഞു.

Latest