സമൂഹത്തോടുള്ള പ്രതിബന്ധതയെ കുറിച്ചുള്ള ചിന്തകളാണ് നമ്മെ നയിക്കേണ്ടത് : വി പി എം ഫൈസി

Posted on: March 23, 2013 7:21 am | Last updated: March 23, 2013 at 7:21 am
SHARE

മീനങ്ങാടി: സമൂഹത്തോടുള്ള പ്രതിബന്ധതയെ കുറിച്ചുള്ള ഗൗരവതരമായ ചിന്തകളായിരിക്കണം ഓരോ എസ് വൈ എസ് പ്രവര്‍ത്തകനേയും മുന്നോട്ട് നയിക്കേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി പി എം ഫൈസി വില്ല്യാപള്ളി.
മീനങ്ങാടി മര്‍കസുല്‍ഹുദ സെന്ററില്‍ ആരംഭിച്ച എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങള്‍ പലനിലക്കും നമ്മെ ഭയപ്പെടുത്തുന്നുണ്ട്.
ഇവിടെ അധര്‍മ്മത്തിനെതിരെ പൊരുതാനുള്ള വലിയ ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു.ആരാണ് കൗണ്‍സിലര്‍, അധികാര വികേന്ദ്രീകരണം എന്നീ വിഷയങ്ങളില്‍ മജീദ് മാസ്റ്റര്‍, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക എന്നിവര്‍ ക്ലാസുകളെടുത്തു. പി സി ഉമറലി വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ എസ് മുഹമ്മദ് സഖാഫി സ്വാഗതം പറഞ്ഞു.