ജീവജലത്തിന്റെ വിനിയോഗം നീതിപൂര്‍വകമാകണം: കൂറ്റമ്പാറ

Posted on: March 23, 2013 7:09 am | Last updated: March 23, 2013 at 7:09 am
SHARE

നിലമ്പൂര്‍: ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ജലത്തിന്റെ വിനിയോഗം നീതിപൂര്‍വകമാകണമെന്ന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. വെള്ളം അമൂല്യമാണ്, കുടിക്കുക പാഴാക്കരുത് എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജലസംരക്ഷണദിനത്തില്‍ കരുളായി ചെട്ടിയില്‍ ബദരിയ്യ ജുമുഅ മസ്ജിദില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എസ് വൈ എസ് നിലമ്പൂര്‍ സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ഭാഗമായി ലഘുലേഖ വിതരണം, കൊളാഷ് പോസ്റ്റര്‍ പ്രദര്‍ശനം, പ്രതിജ്ഞ, കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, ഉത്‌ബോധനം തുടങ്ങിയവ നടത്തി. കെ പി ജമാല്‍ കരുളായി, ടി എം മുഹമ്മദ് ഫൈസി, അബ്ദുസ്സലാം സഖാഫി എരുമമുണ്ട, ഉമര്‍ ചാലിയാര്‍, ഒ പി മൊയ്തീന്‍കുട്ടി, ടി കെ അഫ്‌സല്‍, എം റശീദ് സഖാഫി നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here