ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌ക്കന്‍ പിടിയില്‍

Posted on: March 21, 2013 10:25 pm | Last updated: March 21, 2013 at 10:25 pm
SHARE

wyd-peedanacase prathi unnikrishnan-generalവെള്ളമുണ്ട: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌ക്കന്‍ പോലിസ് പിടിയിലായി. പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കാവുംമന്ദം പുത്തന്‍വീട് ഉണ്ണികൃഷ്ണന്‍(38)നെയാണ് പടിഞ്ഞാറത്തറ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നത്രേ. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. കുട്ടിയുടെ മാതാവിന്റെ അച്ഛന്‍ പടിഞ്ഞാറത്തറ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.