മൊബൈല്‍ ടവറിനെതിരെ ജനകീയ കമ്മിറ്റി

Posted on: March 21, 2013 12:50 pm | Last updated: March 21, 2013 at 12:50 pm
SHARE

mobile towerവടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് കോട്ടയില്‍ കുന്നില്‍ നിര്‍മാണം ആരംഭിച്ച മൊബൈല്‍ ടവര്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് വള്ള്യാട് യു പി സ്‌കൂളില്‍ ചേര്‍ന്ന ബഹുജന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നിര്‍മാണവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന്റെ മുന്നോടിയായി പ്രദേശവാസികളുടെ കുടുംബസംഗമം ഈ മാസം 23ന് വൈകീട്ട് മൂന്ന് മണിക്ക് വള്ള്യാട് യു പി സ്‌കൂളില്‍ നടക്കും.
ഇത് സംബന്ധിച്ച യോഗത്തില്‍ വാര്‍ഡ് അംഗം സഫിയ തൊടുവയില്‍ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയര്‍മാനായി ഞാലിയില്‍ കുഞ്ഞികൃഷ്ണനേയും കണ്‍വീനറായി പി ടി കെ രാജീവനേയും ട്രഷററായി എ ബാബുവിനേയും തിരഞ്ഞെടുത്തു.