മുലായംസിങിനെതിരായ പരാമര്‍ശം: ബേനിപ്രസാദ് ഖേദം പ്രകടിപ്പിച്ചു

Posted on: March 20, 2013 3:19 pm | Last updated: March 20, 2013 at 3:20 pm
SHARE

_BENI_PRASAD_VE_942334eന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംങ് യാദവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മ ഖേദം പ്രകടിപ്പിച്ചു. മുലായംസിങ് യാദവിന് തീവ്രവാദ ബന്ധമുണ്ടെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ ബേനി പ്രസാദ് രാജിവെക്കമമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംങുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഖേദ പ്രകടനം നടത്തിയത്. തന്റെ പരാമര്‍ശത്തില്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബേനി പ്രസാദ് പറഞ്ഞു. ചൊവ്വാഴ്ച വരെ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ മുലായത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ് അംഗങ്ങളില്‍ തന്നെ പ്രശ്‌നമുണ്ടാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ സമാജ് വാദി പാര്‍ട്ടിഅംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ തടസ്സപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബേനി പ്രസാദ് മാപ്പ് പറയാന്‍ തയ്യാറായത്.