Connect with us

National

ശ്രീലങ്കന്‍ പ്രശ്‌നം: ഐ.പി.ല്ലിനെ ബാധിച്ചേക്കും

Published

|

Last Updated

മുംബൈ: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ മല്‍സരങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. ശ്രീലങ്കന്‍ കളിക്കാരോട് ഐ.പി.എല്‍ മല്‍സരത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കും. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ നിന്നാവും ശ്രീലങ്കന്‍ കളിക്കാരോട് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുക. ഐ.പി.എല്ലിലെ മിക്ക ടീമുകളിലും ശ്രീലങ്കന്‍ കളിക്കാര്‍ ഉണ്ട്.