മുഹമ്മദ് മുര്‍സി ഇന്ത്യയില്‍

Posted on: March 19, 2013 9:30 am | Last updated: March 19, 2013 at 9:30 am
SHARE

Egyptian presidential candidate Mohammed Morsi addresses press conferenceന്യൂഡല്‍ഹി ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി മൂന്നുദിവസതത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി ഇന്ത്യയിലെത്തി. മുര്‍സിക്കൊപ്പം ആറു മന്ത്രിമാരും വ്യവസായ പ്രതിനിധി സംഘവും ഉണ്ട്.

ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, യു പി എ അധ്യക്ഷ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധകരാറുകളില്‍ ഒപ്പുവെക്കും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാട്ടിലേക്ക് മടങ്ങും.