18 വയസ്സിന് താഴെയുള്ളവരെല്ലാം കുട്ടികള്‍: ചീഫ് ജസ്റ്റിസ്

Posted on: March 17, 2013 7:36 pm | Last updated: March 17, 2013 at 7:36 pm

Altamas-Kabirന്യൂഡല്‍ഹി: താന്‍ 18 വയസ്സിനു താഴെയുള്ളവരെയെല്ലാം കുട്ടികളായാണ് പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞു. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം 16 ആക്കാനുള്ള തീരുമാനത്തില്‍ എന്‍ ഡി ടിവി യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വിഷയം കോടതിയുടെ മുന്നില്‍ വരാത്തതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് കേന്ദ്ര മന്ത്രിസഭാ സമിതി സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള പ്രായം 16 ആക്കി നിശ്ചയിച്ചത്.