കേരളാ ഹൗസില്‍ ഒളി ക്യാമറ; ജീവനക്കാരനെ പിരിച്ചുവിട്ടു

Posted on: March 17, 2013 11:04 am | Last updated: March 17, 2013 at 12:05 pm
SHARE

ന്യൂഡല്‍ഹി: കേരളാ ഹൗസിലെ കുളിമുറിയില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് താത്കാലിക ജീവനക്കാരനെ മറ്റ് നടപടികളൊന്നും എടുക്കാതെ പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരന്‍ ദീപക്കിനെയാണ് പിരിച്ചുവിട്ടത്. തൃശൂരില്‍ നിന്നെത്തിയ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടില്ല.