യു.എസില്‍ വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

Posted on: March 16, 2013 9:47 am | Last updated: March 16, 2013 at 9:48 am
SHARE

plane2utica2ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിടയില്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങ് ഭാഗത്ത് ചെറു വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വിമാനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരില്‍ മൂന്ന് പേരും വിമാനത്തിലുള്ളവരാണ്. എഞ്ചിന്‍ തകരാറ് കാരണം വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് സുരക്ഷാ മേധാവി സാന്‍ ആഞ്ജലോ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.