Connect with us

Ongoing News

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ നൂറ് കോടി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി നേരിടുന്ന പ്രതിസന്ധി പരഹരിക്കാന്‍ നൂറ് കോടി രൂപ അധികമായി വകയിരുത്തി. ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് 186 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെയാണ് നൂറ് കോടി രൂപ വകയിരുത്തിയിരിക്കുന്നത്. അഞ്ഞൂറ് പഴയ ബസുകള്‍ മാറ്റി വാങ്ങുന്നതിനും പദ്ധതിയുണ്ട്. തിരുവനന്തപുരം ആനയറയില്‍ ബസ് ഡിപ്പോ, ആറ് ബസ് ഡിപ്പോകളില്‍ വാണിജ്യ സമുച്ചയങ്ങള്‍ എന്നിവക്കും ബജറ്റില്‍ പണ്ട് വകയിരുത്തിയിട്ടുണ്ട്.
ഡിസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സി 1348 കോടിയുടെ അടിയന്തര സഹായവും അനുബന്ധ ശിപാര്‍ശകളുമാണ് മുന്നോട്ട് വെച്ചിരുന്നത്.