സംസ്ഥാന ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം

Posted on: March 15, 2013 10:17 am | Last updated: March 16, 2013 at 3:30 pm
SHARE

head

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2013 – 2014 ബജറ്റില്‍ കാര്‍ഷിക, ക്ഷേമ മേഖലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, കര്‍ഷക പെന്‍ഷന്‍ അഞ്ഞൂറ് പൂപയായി വര്‍ധിപ്പിക്കുക തുടങ്ങി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്നാമത്തെ ബജറ്റാണ് മാണി ഇന്ന് സഭയില്‍ അവതരിപ്പിച്ചത്.

പ്രധാന  പ്രഖ്യാപനങ്ങള്‍:

 • ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ്പ
 • പദ്ധതി നിര്‍വഹണത്തിന് പതാക നൗകാ പദ്ധതികള്‍
 • പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
 • എല്ലാ പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം മുതല്‍ ആധാര്‍ ഐ ഡി നിര്‍ബന്ധം
 •  തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
 •  സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ ബാധിച്ചു: മാണി
 • വളര്‍ച്ചാ നിരക്ക് 9.58ലെത്തുമെന്ന് പ്രതീക്ഷ
 •  വളര്‍ച്ചാലക്ഷ്യം കൈവരിച്ചു
 •  ബഡ്ജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

കാര്‍ഷികം:

 

 • ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളി. ഇന്ന് മുതല്‍ പ്രാബല്യത്തില്‍
 • വായ്പയുടെ മുതല്‍ അടക്കുന്നവര്‍ക്ക് വണ്‍ ടൈം സെറ്റില്‍മെന്റ്
 • ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 12 കോടി
 • ഒരു ഹെക്ടറോ അതില്‍ കുറവോ ഉള്ള കര്‍ഷകര്‍ക്ക് പലിശരഹിത കാര്‍ഷിക വായ്പ. ഇതിലേക്ക് 30 കോടി മാറ്റിവെക്കും.
 • റിസ്‌ക് ഇന്‍ഫ്‌ളുവന്‍സ് പദ്ധതി വിപുലീകരിക്കും
 • കമ്പനികള്‍ അല്ലാത്ത കാര്‍ഷിക നികുതി ദായകരെ മുഴുവന്‍ കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കും
 • പതിനായിരം കൃഷിത്തോട്ടങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാന്‍ പദ്ധതി
 •  14 ഹൈടെക് മാതൃകാ ഗ്രാമങ്ങള്‍ സജ്ജീകരക്കും. ഇതിനായി 42 കോടി
 • നെല്ല് സംഭവരണം നടക്കുമ്പോള്‍ തന്നെ കര്‍ഷകന് അതിന്റെ തുകക്കുള്ള ചെക്ക് നല്‍കും
 • പ്രധാന നഗരങ്ങളില്‍ അഗ്രിമാളുകള്‍ സ്ഥാപിക്കും
 • നീര ഉത്പാദനത്തിന് പത്ത് ജില്ലകളില്‍ നീര യൂണിറ്റുകള്‍
 • വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ സപ്ലൈക്കോ അരിമില്ല് തുടങ്ങും

അടിസ്ഥാന സൗകര്യം

 

 • അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി
 • എല്ലാ പ്രധാന ജില്ലാ കേന്ദ്രങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍
 • തൃശൂര്‍, കോട്ടയം, കൊല്ലം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് പത്ത് കോടി

സാമൂഹിക ക്ഷേമം

 

 • ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
 • കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700, ക്ഷയരോഗികള്‍ക്ക് 800, കുഷ്ട രോഗികള്‍ക്ക് 800, കയര്‍ തൊഴിലാളികള്‍ക്ക് 400, സര്‍ക്കസ് തൊഴിലാളികള്‍ക്ക് 1200 എന്നിങ്ങനെ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
 • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 7000 രൂപയാക്കി വര്‍ധിപ്പിച്ചു
 • ബി പി എല്‍ കുടുംബത്തിലെ ഡയാലിസിസ് ചെയ്യുന്ന രോഗിക്കുള്ള ആനുകൂല്യം 900 രൂപയാക്കി വര്‍ധിപ്പിച്ചു
 • പെന്‍ഷന് ഈ വര്‍ഷം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
 • തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
 • താലൂക്ക് ആസ്ഥാനങ്ങളില്‍ തൃപ്തി ന്യായ വില ഭക്ഷണ ശാലകള്‍
 • സാമ്പത്തിക പ്രയാസമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് മംഗല്യ നിധി പദ്ധതി
 • വന്‍കിട ഹോട്ടലുകളില്‍ നടത്തുന്ന വിവാഹത്തിന്റെ ആകെ ചെലവിന്റെ 3 ശതമാനം ഇതിലേക്ക് സ്വരൂപിക്കും
 • എല്ലാ താലൂക്കുകളിലും തൃപ്തി ന്യായവില ഭക്ഷണ ശാലകള്‍. ഇവിടെ 20 രൂപക്ക് ഭക്ഷണം ലഭ്യമാക്കും
 • മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കിലേക്ക് ചിസ് ആരോഗ്യ പദ്ധതി വ്യാപിപ്പിക്കും
 • ആരോഗ്യ ഇന്‍ഷൂറന്‍സ് വിപുലീകരണത്തിന് 70 കോടി

വ്യവസായം

 

 • ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റ് കൊല്ലത്ത് സ്ഥാപിക്കും
 • ആലപ്പുഴയില്‍ കയര്‍ കയറ്റുമതി പാര്‍ക്ക്

വിദ്യാഭ്യാസം

 

 • തൊഴിലനേ്വഷകരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന് കരിയര്‍ ഡെവലപ്‌മെന്റ് മിഷന്‍. എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രം തുടങ്ങാന്‍ 7 കോടി.
 • ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടി
 • ശാസ്ത്ര ഗവേഷണത്തിന് ആറ് കോടി
 • പാവപ്പെട്ട കുടുംബത്തിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍
 • മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഇല്ലാത്ത മുന്നോക്ക വിഭാഗത്തിലെ പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ്. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ 75 ശതമാനം ഫീസ് സര്‍ക്കാര്‍ വഹിക്കും.
 • വിദഗ്ധ തൊഴിലാളികളെ ലഭിക്കുവാന്‍ വെബ്‌സൈറ്റ് തുടങ്ങും
 • വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം

ഊര്‍ജ മേഖല

 

 • ഊര്‍ജ മേഖലക്ക് പ്രതേ്യക പദ്ധതികള്‍
 • സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍
 • സൗരോര്‍ജ പദ്ധതിക്ക് 15 കോടി
 • സോളാര്‍ വ്യവസായ പാര്‍ക്കിന് രണ്ട് കോടി

മറ്റുള്ളവ

 

 • ക്യാന്‍സര്‍ ചികിത്സക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്തെ ആര്‍ സി സി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തും
 • മധ്യകേരളത്തില്‍ ക്യാന്‍സര്‍ ആശുപത്രി
 • ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ സെന്ററുകള്‍
 • വരള്‍ച്ചാ പ്രതിരോധത്തിന് 40 കോടി രൂപ
 • സമഗ്ര യാചക സംരക്ഷണ നിയമം കൊണ്ടുവരും. യാചകര്‍ക്കായി 14 ഷെല്‍ട്ടര്‍ ഹോമുകള്‍. ഇതിനായി പത്തര കോടി രൂപ.
 • 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ജലസംഭരണിയും മാലിന്യ പ്ലാന്റും നിര്‍ബന്ധമാക്കും
 • അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
 • തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ഫിഷ് മാളുകള്‍
 • ആലുവ മണപ്പുറത്ത് സ്ഥിരം പാലം