Connect with us

Kasargod

ആവേശം പകര്‍ന്ന് ലീഡേഴ്‌സ് റാലിക്ക് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക ചൂടേറുന്നു. സമ്മേളനം വിളംബര്‍ ചെയ്ത് ലിഡേഴ്‌സ് റാലി തുടക്കമായി.
എസ് എസ് എഫ് ജില്ലാ നേതാക്കളുടെ നേതൃത്തില്‍ ഇന്ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. ഉപ്പള, കു്മ്പള, സീതാംഗോളി, ബദിയടുക്ക എന്നിവിടങ്ങളില്‍ നടന്ന് പ്രകടനങ്ങള്‍ക്ക് ജില്ലാ ഭാരവാഹികളായ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന, ജഅ്ഫര്‍ സാദിഖ് സി എന്‍, റഫീഖ് സഖാഫി, സി എം ജമാലുദ്ദീന്‍ സഖാഫി, അബ്ദുറഫീം സഖാഫി, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം എന്നിവര്‍ നേതൃത്വം നല്‍കി. ഇതിന്റെ തുടര്‍ച്ചയായ് ഡിവിഷന്‍, സെക്ടര്‍ തലങ്ങളിലും ലീഡേഴ്‌സ് റാലി നടക്കും.
ഇതോടൊപ്പം കാണികളില്‍ കൗതുകം പകര്‍ന്ന് ഒറ്റയാള്‍, മൂന്നാള്‍, പ്രകടനങ്ങളും നാടെങ്ങും നടന്നുവരുന്നു. ജില്ലാ ഐ ടീം അംഗം അബ്ദുല്‍ കരീം ഗാളിമുഖം ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം പ്രകടനം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ സെക്ടറിലെ സയ്യിദ് ജുനൈദ്, സിവില്‍സ്റ്റേഷന്‍ സെക്ടറിലെ അബ്ദുറഹ്മാന്‍ എന്നിവര്‍ നടത്തിയ ദ്വയാംഗ പ്രകടനം ജില്ലയിലെ പ്രധാന കവലകളില്‍ നടന്നു. വരുംദിനങ്ങളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണ് ജില്ലയിലെ സംഘടനാപ്രവര്‍ത്തകര്‍.