തിരൂരങ്ങാടി പഞ്ചായത്ത് ഓഫീസ് കെട്ടിടം അടുത്ത മാസത്തോടെ യാഥാര്‍ഥ്യമാകും

Posted on: March 15, 2013 7:03 am | Last updated: March 15, 2013 at 7:03 am

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് ഓഫീസുനുവേണ്ടി അത്യാധുനികസൗകര്യങ്ങളോടെ നിര്‍മിക്കുന്നകെട്ടിടം അടുത്തമാസം യാഥാര്‍ഥ്യമാവും. ചെമ്മാട് ടൗണില്‍ പഴയ പഞ്ചായത്ത് ഓഫീസ് നിലനിന്നിരുന്ന 26സെന്റ് സ്ഥലത്ത് ഒന്നരകോടിയോളം രൂപ ചെലവിലാണ് മൂന്ന് നിലകെട്ടിടം പണിയുന്നത്. ഓഫീസ് കെട്ടിട നിര്‍മാണം കാരണം അഞ്ചുവര്‍ഷമായി ചന്തപ്പടിയിലെ മലബാര്‍ കലാപ രക്തസാക്ഷിസ്മാരക സാംസ്‌കാരിക നിലയത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
താഴേനിലയിലും ഓന്നാംനിലയിലുമാണ് ഓഫീസ്പ്രവര്‍ത്തിക്കുക. ആകെ 27000 സ്‌ക്വയര്‍ഫീറ്റ് വിസ്താരത്തിലാണ് ഓഫീസ്‌കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്,നാല് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി, അസി. സെക്രട്ടറി എന്നിവര്‍ക്കുള്ള പ്രത്യേകമുറികള്‍ക്ക് പുറമേ മീറ്റിംഗ്ഹാള്‍, വി ഇ ഒ, കുടുംബശ്രീ, ആരോഗ്യവിഭാഗം, അക്ഷയ എന്നീവിഭാഗങ്ങള്‍ക്കും പ്രത്യേക മുറികള്‍ ഒരുക്കിയിട്ടുണ്ട്, കൂടാതെ ഫയല്‍സ്റ്റോര്‍ റൂം, തൂപ്പുകാര്‍ക്കുള്ള പ്രത്യേകമുറി, പുരുഷ-സ്ത്രീഅംഗങ്ങള്‍ക്കായി ബാത്ത്‌റൂം സൗകര്യങ്ങളോടെ വിശ്രമമുറികളും കുടുംബശ്രീ അംഗങ്ങള്‍നടത്തുന്ന ചായക്കടയും ഉണ്ടാകും. ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച് അക്ഷയപ്രവര്‍ത്തകര്‍ ആവശ്യമായ ഫോറങ്ങള്‍ നല്‍കുകയും പൂരിപ്പിച്ച്‌കൊടുക്കുകയും ചെയ്യും. രണ്ടാംനിലയില്‍ ഓഡിറ്റോറിയമാണ്. 500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഡിറ്റോറയത്തിന് ആധുനികരീതിയിലുള്ളസ്റ്റേജും ഒരുക്കുന്നുണ്ട്. അടുത്ത മാസത്തോടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരുന്നത്.
ഏറെക്കുറെ അത് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍. കോഴിക്കോട്ടേ ഒരുകണ്‍സള്‍ട്ടിംഗ് കമ്പിനിയാണ് പ്രവര്‍ത്തിനടത്തുന്നത്. പഞ്ചായത്ത് ഓഫീസിന് മുമ്പിലായി ഷോപ്പിംഗ്‌കോംപ്ലക്‌സ് നിര്‍മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ്്കുട്ടിഹാജി പറഞ്ഞു.
ജില്ലയില്‍തന്നെ ഇത്തരം സൗകര്യമുള്ളപഞ്ചായത്ത് ഓഫീസ് ഇതാദ്യമായിട്ടാണെന്ന് കരുതപ്പെടുന്നു. പഞ്ചായത്ത് ഓഫീസ്‌ന ിലനില്‍ക്കുന്ന സ്ഥലത്തെചൊല്ലി അവകാശതര്‍ക്കം ഉണ്ടായിരുന്നു. ഇതുസംബന്ധമായി ഹൈക്കോടതിയില്‍ കോസ്‌നിലനില്‍ക്കുന്നുണ്ട്.