കെ പി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യരും അനുഭാവികളും ഒത്തുകൂടി

Posted on: March 13, 2013 12:14 am | Last updated: March 13, 2013 at 12:14 am
SHARE

പട്ടാമ്പി: ദര്‍സ് രംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായ ശൈഖുനാ കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം ഉസ്്്താദിനെ ആദരിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ശിഷ്യരും അനുഭാവികളും പട്ടാമ്പിയില്‍ ഒത്തുകൂടി. ചെര്‍പ്പുളശേരി, കൊപ്പം, പട്ടാമ്പി, പടിഞ്ഞാറങ്ങാടി മേഖലകളിലെ ശിഷ്യരാണ് പട്ടാമ്പിയില്‍ സംഗമിച്ചത്.
ആദരിക്കല്‍ സമ്മേളനം വിജയിപ്പിക്കാനും, ശൈഖുനയുടെ മതവിജ്ഞാന പ്രചാരണം ജനങ്ങളിലേക്കെത്തിക്കാനും തീരുമാനിച്ചു. ഹസനിയ്യ മുദരിസ് ഐ എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. ഹസനിയ്യ പ്രൊഫ. കെ കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ഹസന്‍ അന്‍വരി, മുഹമ്മദ്കുട്ടി അന്‍വരി, സിദ്ദീഖ് നിസാമി, അബ്്ദുല്‍ ഖാദര്‍ അല്‍ഹസനി, മൊയ്തീന്‍കുട്ടി അല്‍ഹസനി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.