Connect with us

Kerala

ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്കില്ല

Published

|

Last Updated

തിരുവനന്തപുരം; കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് ഇറ്റലി അറിയിച്ചു. ഫെബ്രുവരി അവസാനം വാരം തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് നാവികര്‍ ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ജിലിയെ ടെര്‍സി ഇക്കാര്യം പറഞ്ഞത്.  ഇന്ത്യയെ ഔദ്യോഗികമായി അറിച്ചുവെന്നും ഇറ്റലി അറിയിച്ചു.

നാവികരായ മാര്‍സിമിലോനോ, സാല്‍വത്തോറെ ഗിലോണ്‍ എന്നിവര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് ഫെബ്രുവരി അവസാനവാരം നാട്ടിലേക്ക് പോവാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഇവരെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസഡര്‍ക്കായിരിക്കുമെന്ന് സുപ്രീംകോടതിയി ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നു.
ഇറ്റലിയുടെ അറിയിപ്പ് കിട്ടിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മല്‍സ്യതൊഴിലാളികളെ വെടിവെച്ചു കൊന്നകേസില്‍ ഇറ്റാലിയന്‍ നാവികര്‍ കേരളാപൊലീസിന്റെ കസ്റ്റഡിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനുമുമ്പ് ക്രസ്തുമസ് ആഘോഷിക്കാന്‍ നാട്ടിലേക്കു പോയിരുന്ന നാവികര്‍ അനുവദിച്ച സമയം തീരുന്നതിനുമുമ്പുതന്നെ തിരിച്ചുവന്നിരുന്നു.
2012 ഫെബ്രുവരിയില്‍ എന്റിക ലെക്‌സി എന്ന ഇവര്‍ സഞ്ചരിച്ച കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

Latest