തൊഴിലാളിക്ക് ഷോക്കേറ്റു: സബ് എഞ്ചിനീയര്‍ തൂങ്ങിമരിച്ചു

Posted on: March 11, 2013 8:19 pm | Last updated: March 11, 2013 at 8:19 pm
SHARE

Suicide emblemതിരുവനന്തപുരം; ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റതിനെ തുടര്‍ന്ന് സബ് എഞ്ചിനീയര്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ ഡിവിഷന് കീഴിലുള്ള മടവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ഷിബു(38) ആണ് ആത്മഹത്യ ചെയ്തത്. ട്രന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണി നടക്കുമ്പോള്‍ കരാര്‍ തൊഴിലാളിയായ മടവൂര്‍സ്വദേശി ഗിരീഷ് പോസ്റ്റില്‍ നിന്ന് താഴെ വീണിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കഴിഞ്ഞ് സെക്ഷന്‍ ഓഫീസില്‍ ചെന്ന ശേഷമാണ് ഷിബു ആത്മഹത്യ ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഷിബുവിന് സസ്‌പെന്‍ഷന്‍ ലഭിച്ചു.