ദക്ഷിണ കൊറിയ- യു എസ് സൈനിക അഭ്യാസം തുടങ്ങി

Posted on: March 11, 2013 4:21 pm | Last updated: March 13, 2013 at 8:57 pm
SHARE

uskoreadrill354സിയോള്‍: ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയതിനു പിന്നാലെ മേഖലയില്‍ കൂടുതല്‍ ഭീതി ഉയര്‍ത്തി ദക്ഷിണ കൊറിയയും യു എസും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം തുടങ്ങി. സൈനിക അഭ്യാസത്തെ ഉത്തര കൊറിയ അപലപിച്ചു. കഴിഞ്ഞ മാസം പന്ത്രണ്ടിന് ഉത്തര കൊറിയ മൂന്നാം തവണയും ആണവ പരീക്ഷണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ സംജാതമായത്. ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി തീരുമനിച്ചിരുന്നു.