തിരുവണ്ണൂരില്‍ ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു

Posted on: March 9, 2013 9:27 pm | Last updated: March 9, 2013 at 10:33 pm
SHARE

096കോഴിക്കോട്: തിരുവണ്ണൂരില്‍ ബൈക്കപടകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അരക്കിണര്‍ സ്വദേശി രാജേഷ്, അരീക്കാട് സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ചാണ് അപകടം. പോലീസിന്റെ ഹെല്‍മറ്റ് വേട്ടയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആാരോപിച്ച് ജനങ്ങള്‍ റോഡിലിറങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. റോഡ് ഉപരോധിച്ച നാട്ടുകാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ കെ എസ് ആര്‍ ടി സി ബസ് എറിഞ്ഞ് തകര്‍ത്തിട്ടുമുണ്ട്. നിര്‍ത്താതെ പോയ ബൈക്കിനെ പോലീസ് പിന്തുടര്‍ന്നപ്പോഴാണ്  നിയന്ത്രണം വിട്ടത്.