പള്ളികള്‍ നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശം : കാന്തപുരം

Posted on: March 9, 2013 1:51 am | Last updated: March 9, 2013 at 1:51 am
SHARE

കുഴല്‍മന്ദം: പള്ളികള്‍ സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് കാന്തപുരം എ പി അബൂബൂക്കര്‍ മുസ് ലിയാര്‍ പ്രസ്താവിച്ചു.
പുനര്‍ നിര്‍മാണം നടത്തിയ കുഴല്‍മന്ദം മഹല്ല് ജുമാമസ്ജിദിന്റെ ഉദ്ഘാടനാന്തരം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം ഒരിക്കലും സമാധാനത്തിന്റെ വഴിയല്ല,വര്‍ഗീയവാദവും ഭീകരവാദവും അരക്ഷിതാവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുകയെന്നും പാരമ്പര്യ മത വിശ്വാസത്തില്‍ നിന്ന് വ്യതി ചലിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ശുഭ സൂചനയല്ല നല്‍കുന്നത്. നമ്മുടെ രാജ്യത്തിന്റെയും പൊതു സമൂഹത്തിന്റെയും നന്മക്ക് വേണ്ടി എല്ലാ വിഭാഗങ്ങളും ഒരു പോലെ പ്രവര്‍ത്തിച്ചാലെ രാജ്യത്തെ പുരോഗതിയിലെത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അന്‍വര്‍ ഷിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ജമലുലൈല്ലലി ചേളാരി എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി.
കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. എം ചന്ദ്രന്‍ എം എല്‍ എ, മുന്‍ എം പി വി എസ് വിജയരാഘവന്‍, വി സി കബീര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, എം സി മുഹമ്മദ് ഫൈസി മോങ്ങം, ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത്, കെ നൂര്‍മുഹമ്മദ് ഹാജി, ബശീര്‍ ഇംദാദി പ്രസംഗിച്ചു.
കെ എം സുലൈമാന്‍ ഹാജി സ്വാഗതവും കെ യു അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.