പാക് പ്രധാനമന്ത്രിയുടെ അജ്മീര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന്

Posted on: March 8, 2013 5:39 pm | Last updated: March 8, 2013 at 5:39 pm
SHARE

397691-RajaPervezAFP-1340375591-684-640x480ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയ സംഭവത്തെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ച് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ അജ്മീര്‍ ദര്‍ഗാ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗാ അധികൃതര്‍.
പാകിസ്താനിലെ മുസ്ലിം വിഭാഗത്തെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി എന്തിനാണ് ദര്‍ഗ സന്ദര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ദര്‍ഗ അധികൃതര്‍ പറഞ്ഞു.

പാക് പ്രധാനമന്ത്രിക്ക് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നതിനിടെയാണ് ദര്‍ഗ അധികൃതരുടെ ഇത്തരമൊരു പ്രതികരണം