ഒ.വി വിജയന്റെ പ്രതിമ തകര്‍ത്തനിലയില്‍

Posted on: March 7, 2013 3:01 pm | Last updated: March 7, 2013 at 3:16 pm

O. V. Vijayanമലപ്പുറം; കോട്ടക്കല്‍ രാജാസ് ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച ഒ.വി വിജയന്റെ പ്രതിമ തകര്‍ത്തനിലയില്‍. പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി നേരത്തെ സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.പ്രതിമയുടെ മൂക്ക് ചെത്തിക്കളഞ്ഞ നിലയിലാണ്. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.കഴിഞ്ഞ 27 നായിരുന്നു ഇതിന്റെ ഉല്‍ഘാടനം നിശ്ചയിച്ചയിരുന്നത്. എന്നാല്‍ അതേ ദിവസം അനാച്ഛാദനം നടത്താന്‍ കഴിഞ്ഞില്ല.1940 കളില്‍ രാജാസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ഓ.വി വിജയന്‍. സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയായിരുന്നു ശില്‍പ്പം നിര്‍മ്മിക്കാനുള്ള ആവശ്യം മുന്നോട്ടു വെച്ചിരുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെയും നഗരസഭയുടേയും നിലപാടിനെ ചോദ്യം ചെയ്ത്‌കൊണ്ട് പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു.