ഗണേഷ് വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യും: പി പി തങ്കച്ചന്‍

Posted on: March 6, 2013 1:20 pm | Last updated: March 6, 2013 at 1:31 pm
SHARE

pp-thankachanതിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാര്‍ വിഷയത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ഗണേഷിനെതിരെ പി സി ജോര്‍ജ് പരസ്യമായി ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും ആരോപണം തെറ്റാണെന്ന് കണ്ടാല്‍ ജോര്‍ജിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കെ പി സി സിയുടെ അടിയന്തര യോഗം ഇന്ന് 7 മണിക്ക് വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ഗണേഷ് വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.