ഗണേഷ് വിഷയത്തില്‍ ഒന്നും പറയാനില്ല: മുഖ്യമന്ത്രി

Posted on: March 6, 2013 1:19 pm | Last updated: March 9, 2013 at 8:22 pm
SHARE

chandy_298941fതിരുവനന്തപുരം: ഗണേഷ്‌കുമാര്‍ വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ആ സമയത്ത് പറയാമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്നവര്‍ മിതത്വം പാലിക്കണമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പട്ടിക ജാതി വര്‍ഗ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലുള്ള വീടും സ്ഥലവും 51.25 ലക്ഷം രൂപക്ക് ഗവണ്‍മെന്റ് ഏറ്റെടുക്കാനും തീരുമാനമായി. പുസ്തക ശേഖരം ഉള്‍പ്പെടെയുള്ളവ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമായി സംരക്ഷിക്കും.