ഷാവേസിന്റെ കാലത്തെ വെനിസ്വേല: നാള്‍വഴി

Posted on: March 6, 2013 6:56 am | Last updated: March 8, 2013 at 9:28 am

1992- മിലിറ്ററി ഓഫീസറായ ഷാവേസ് ഒരു ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ട് ജയിലിലടക്കപ്പെട്ടു.

1994- ജയില്‍ മോചിതനായി പുതിയ പാര്‍ട്ടിയുണ്ടാക്കി

1998- പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു
1999- ദാരിദ്യവും അഴിമതിയും കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറി
2002- രാജ്യത്തെ പ്രധാന ഓയില്‍ കമ്പനിയായ പി ഡി വി എസ് എ യിലെ തൊഴിലാളികളുടെ പ്രക്ഷോഭമുണ്ടായി. പ്രതിപക്ഷം അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കി. മൂന്നു ദിവസത്തിനു ശേഷം ഷാവേസ് അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും ജനാധിപത്യം പുനസ്ഥാപിച്ചു.
2002-2003 പി ഡി വി എസ് എ യിലെ 20000 തൊഴിലാളികളെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഷാവേസ് പുറത്താക്കി
2004- അധികാരത്തില്‍ തിരിച്ചുവരാനുള്ള ഷാവേസിന്റെ ശ്രമം ജനങ്ങള്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തി
2006- ഷാവേസ് വീണ്ടും അധികാരത്തിലേറി
2007- എണ്ണവില ബാരലിന് 145 ഡോളറിലേക്ക് ഉയര്‍ന്നു. പി ഡി വി എസ് എ യുടെ നേതൃത്വത്തില്‍ രാജ്യത്തെ വിതരണക്കമ്മി കുറക്കാന്‍ ഇറക്കുമതി ക്യാമ്പയിന്‍ തുടങ്ങി
2010- കോണ്‍ഗ്രസ് ഇലക്ഷനില്‍ പ്രതിപക്ഷം നേട്ടമുണ്ടാക്കിയെങ്കിലും ഷാവേസിന്റെ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.
2011- ഷാവേസ് ക്യാന്‍സര്‍ ചികിത്സക്ക് വിധേയനാവുന്നു
2011 ജൂലൈ-4 ഏവരെയും അദ്ഭുതപ്പെടുത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി.
2011 ജൂലൈ 17- ഷാവേസ് കീമോതെറാപ്പിക്കായി ക്യൂബയിലേക്ക് പോയി
2011 ഒക്ടോബര്‍ 20- ഹവാനയില്‍ നടന്ന പരിശോധനക്ക് ശേഷം ഷാവേസും ഡോക്ടര്‍മാരും ക്യാന്‍സറില്‍ നിന്നും പൂര്‍ണമുക്തി നേടി എന്ന് പ്രഖ്യാപിച്ചു
2011 ഡിസംബര്‍ 20- ഉറുഗ്വായില്‍ മെര്‍കോസര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.
രോഗനിര്‍ണയത്തിന് ശേഷമുള്ള ആദ്യ വിദേശ പരിപാടി
2012 ഫെബ്രുവരി 21- ട്യൂമര്‍ കണ്ട അതേ സ്ഥലത്ത് വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഷാവേസ് അറിയിച്ചു
2012 ഫെബ്രുവരി28- ക്യൂബയില്‍ സര്‍ജറിക്ക് വിധേയനായി
2012 മാര്‍ച്ച് 16- ഷാവേസ് സ്വരാജ്യത്തേക്ക് മടങ്ങി
2012 മാര്‍ച്ച് 25- റേഡിയേഷന്‍ തെറാപ്പിയുടെ രണ്ടാം ഘട്ടം തുടങ്ങാന്‍ ഷാവേസ് ഹവാനയിലേക്ക് പോയി
2012 ഏപ്രില്‍ 14- ചികിത്സക്കായി വീണ്ടും ക്യൂബയിലേക്ക് പോവുന്നു. കൊളംബിയയിലെ അമേരിക്കാസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
2012- ഒക്ടോബര്‍ 7- വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
2012 ഡിസംബര്‍ 30- ക്യാന്‍സര്‍ ചികിത്സയില്‍ ചികിത്സക്കായി ഷാവേസിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മദുരോ അറിയിച്ചു.
2013 ഫെബ്രുവരി 15- രണ്ട് മാസത്തിന് ശേഷം ആദ്യമായി ഷാവേസിന്റെ ചിത്രം പുറത്തുവരുന്നു. തന്റെ പെണ്‍മക്കളോടൊപ്പമുള്ള ചിത്രമാണ് പുറത്തുവിട്ടത്.
ഫെബ്രുവരി 18- വെനിസ്വേലയിലെ സൈനിക ആശുപത്രിയിലേക്ക് ഷാവേസ് മടങ്ങുന്നു.
മാര്‍ച്ച് 5- കാന്‍സറിന് കീഴടങ്ങി ഷാവേസ് കാരക്കാസില്‍ അന്തരിച്ചു